കുവൈത്ത് ജനവാസ കേന്ദ്രത്തിൽ അഗ്നി ബാധ; ഒരാൾ മരിച്ചു
Tuesday, October 25, 2016 6:00 AM IST
കുവൈത്ത്: ജനവാസ കേന്ദ്രത്തിലുണ്ടായ വൻ അഗ്നി ബാധയിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദേശിയായ സ്ത്രീ ആണ് പൊള്ളലേറ്റ് ദാരുണമായി മരിച്ചത്. പരിക്കേറ്റ രണ്ടുപേരിൽ ഒരു ബാലികയുമുൾപ്പെടും.

തിങ്കളാഴ്ച രാവിലെ 11ഓടെ സാൽമിയയിലാണ് സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഏഷ്യൻ കുടുംബം താമസിക്കുന്ന ഫ്ളാറ്റിലാണ് തീപടർന്നത്. വിവരമറിഞ്ഞ് സാൽമിയയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിശമന യൂണിറ്റുകൾ സംഭവസ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. പുക ശ്വസിച്ച് ഗുരുതരാവസ്‌ഥയിലായ ഏഷ്യക്കാരിയെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപെടുത്താനായില്ല. കുട്ടിയുൾപ്പെടെ അപകടത്തിൽപ്പെട്ട രണ്ടുപേരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

അതിനിടെ, തീപിടിത്തത്തിന്റെ കാരണം കണ്ടത്തൊനുള്ള തെളിവെടുപ്പ് നടക്കുകയാണെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ