ഇറാക്കിൽനിന്ന് തോറ്റോടുന്ന ഐഎസുകാർ ബ്രിട്ടനെ ആക്രമിച്ചേക്കും
Monday, October 24, 2016 8:05 AM IST
ലണ്ടൻ: ഇറാക്കിലെ മൊസൂളിൽനിന്ന് തോറ്റോടുന്ന ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ ബ്രിട്ടനിലെത്തി ആക്രമണം നടത്താൻ സാധ്യതയുള്ളതായി മന്ത്രി റോറി സ്റ്റിവാർട്ടിന്റെ മുന്നറിയിപ്പ്.

ബ്രിട്ടനിൽനിന്നു പോയി ഇസ് ലാമിസ്റ്റ് ഭീകര സംഘടനയിൽ ചേർന്ന പലരും ജീവനും കൊണ്ട് രക്ഷപെട്ട് നാട്ടിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എന്നാൽ, ഇവർ തിരിച്ചെത്തിയാലും ഭീകര പ്രവർത്തനം അവസാനിപ്പിക്കുമെന്നു കരാതാനാവില്ല. അവരത് സ്വന്തം രാജ്യത്തു തന്നെ തുടരാനാണു സാധ്യതയെന്നും മന്ത്രി പറഞ്ഞു.

മൊസൂളിലെ തോൽവിക്ക് പ്രതികാരം ചെയ്യാനും ഇസ് ലാമിക് സ്റ്റേറ്റ് ശ്രമിക്കും. ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും അതു കരുതിയിരിക്കണമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ