കുവൈത്ത്: മാവേലിനാട് ആർട്ട് ലവേഴ്സിന്റെ ഈ വർഷത്തെ ഓണം –ഈദ് ആഘോഷങ്ങൾ വിവിധ പരിപാടികളോടെ മെഹബുള്ള സ്റ്റാർ ഉദയ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.
പ്രസിഡന്റ് സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് മോൻസി, ബി.എസ്. പിള്ള (ഒഐസിസി കുവൈത്ത്), നാസർ കടലുണ്ടി (കല കുവൈത്ത്), രാജീവ് ജോൺ (കേരള അസോസിയേഷൻ കുവൈത്ത്), ബിനു (വോയിസ് ഓഫ് കുവൈത്ത്), ദിനചന്ദ്രൻ (എൻഎസ്എസ് കുവൈത്ത്), മുരുകദാസ് (സാരഥി കുവൈത്ത്), കൺവീനർ മനോജ് റോയ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളായ ഗാനമേള, തിരുവാതിര, ഒപ്പന, കോൽക്കളി, കളരി പയറ്റ്, മാജിക്, ചെണ്ടമേളം, നാടൻ പാട്ട് തുടങ്ങിയവയും അരങ്ങേറി. ജൂബി, ഗണേഷ്, ദിനേശ്, രശ്മി, ഷേർലി, ആൻസി, ഫ്രാൻസിസ്, ഷാജി ചെങ്ങന്നൂർ, ശ്രീജിത്ത്, ഉഷ രാമൻ, സുരേന്ദ്രൻ, റാസിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ