കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് ഫർവാനിയയിൽ പുതിയ കേന്ദ്രം
Monday, October 24, 2016 8:02 AM IST
കുവൈത്ത്: കുവൈത്തിൽ ഇസ്ലാമിക പ്രബോധന പ്രവർത്തന രംഗത്തും ജീവ കാരുണ്യ, വിദ്യഭ്യസ മേഖലയിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കേന്ദ്ര ഓഫീസ് ഒക്ടോബർ 21ന് ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തു .

ഓഡിറ്റോറിയം, മീറ്റിംഗ് റൂം, റിസപ്ഷൻ, സ്റ്റോർ, ഗസ്റ്റ് റൂം, ലൈബ്രറി തുടങ്ങിയ സൗകര്യത്തോടെ ആരംഭിച്ച പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുൽ അസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ

അബ്ദുസലാം സ്വലാഹി ഉദ്ബോധന പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി സക്കീർകൊയിലാണ്ടി, ദഅവാ സെക്രട്ടറി എൻ.കെ. അബ്ദുസലാം, ഓർഗനൈസിംഗ് സെക്രട്ടറി സുനാഷ് ഷുക്കൂർ, അസ്ഹർ അത്തേരി എന്നിവർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ