മിൽപാർക്ക് പള്ളിയിൽ നൊവേനയും സകലവിശുദ്ധരുടെ തിരുനാളും നവംബർ ഒന്നിന്
Monday, October 24, 2016 8:02 AM IST
മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ മൂന്നാം വാർഷികവും സകല വിശുദ്ധരുടെയും തിരുനാളും കേരളപിറവി ദിനവും സംയുക്‌തമായി ആഘോഷിക്കുന്നു.

ഒക്ടോബർ ഒന്നിന് (ചൊവ്വ) വൈകുന്നേരം 5.30ന് ജപമാലയും ആറിന് ദിവ്യബലിയും തുടർന്ന് വിശുദ്ധ അന്തോണീസിന്റെ നോവേനയും വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും. തുടർന്ന് മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർഥനയും ഒപ്പീസും ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക് ഫാ. വർഗീസ് കട്ടികാട് കാർമികത്വം വഹിക്കും. തിരുക്കർമങ്ങൾക്കുശേഷം പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

കേരളതനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കേരളപിറവിദിനവും വാർഷികാഘോഷവും മനേഹരമാക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സജി ദേവസി തലോണിക്കര അറിയിച്ചു.

റിപ്പോർട്ട്: പോൾ മേനാച്ചേരി