ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം കുടുംബ സംഗമം നടത്തി
Monday, October 24, 2016 8:01 AM IST
അബുദാബി: അബുദാബി ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം കുടുംബ സംഗമം നടത്തി. നൂറിലധികം വീക്ഷണം പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം അബുദാബി മലയാളിസമാജം പ്രസിഡന്റ് ബി. യേശു ശീലൻ ഉദ്ഘാടനം ചെയ്തു. ഒയാസിസ് എംഡി ഷാജഹാൻ മുഖ്യാതിഥായായിരുന്നു. പ്രസിഡന്റ് എൻ.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ട്രഷറർ അബുബക്കർ മേലെത്തിൽ, സെക്രട്ടറി നിബു സാം ഫിലിപ്പ്, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പി. ജോൺസൺ, വൈസ് പ്രസിഡന്റ് സി.എം.അബ്ദുൽ ഖറിം, വനിതാ വിഭാഗം ജനറൽ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ്,സഹോദര സംഘടനാ പ്രതിനിധി കളായി സമാജം കോഓർഡിനേഷൻ ചെയർമാൻ ടി.എ. നാസർ, പി.ടി. റഫീക്ക് (സമാജം വെസ് പ്രസഡിഡന്റ്), സതീഷ് കുമാർ (സമാജം ജനറൽ സെക്രട്ടറി), ഫസലുദ്ദിൻ (സമാജം ട്രഷറർ), എ.എം. അൻസാർ ഷിബു വർഗീസ്, പുന്നുസ് ചാക്കോ, സുരേഷ് പയ്യന്നൂർ, ഹാഷിം, വക്കം ജയലാൽ, ബിജു വാര്യർ, അനിൽ കുമാർ, വി.ടി.വി. ദാമോദരൻ, അബ്ദുൽ ഗഫുർ, മുക്കം സാജിദ, അബ്ദുൽ ഖാദർ തിരുവത്ര, ടി.എം.നിസാർ എന്നിവർ സംസാരിച്ചു.

തിരുവോണ ദിവസം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതിയിൽ സംഘടിപ്പിച്ച് കാൻസർ രോഗികൾക്കുള്ള സഹായ വിതരണത്തിൽ ഏറ്റെടുത്ത വീടിന്റെ പണി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കാൻ തീരുമാനമായി. രോഗം ഭേദമായും ശിക്ഷാ കാലാവധി കഴിഞ്ഞും നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന പത്ത് ഇന്ത്യക്കാർക്കുള്ള വിമാന ടിക്കറ്റുകൾ വീക്ഷണം ഫോറം വഴി നൽകാൻ സന്മനസ് കാണിച്ച പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്‌തിയോടുള്ള നന്ദി പ്രകാശിപ്പിച്ചു. ടിക്കറ്റിന് അർഹരായവരെ മറ്റു സംഘടനകളുമായി സഹകരിച്ച് ഉടൻ കണ്ടെത്തും. നാട്ടിലെ വീക്ഷണം ട്രസ്റ്റിന്റെ ഷെയർ ഉടമകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. സമാജം കെട്ടിടം പണി വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തന സജ്‌ജമാക്കിയ സമാജം കമ്മിറ്റിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉപഹാരം വീക്ഷണം പ്രസിഡന്റ് സമാജം പ്രസിഡന്റിന് നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള