ഐക്യരാഷ്ര്‌ട ദിനം ആചരിച്ചു
Monday, October 24, 2016 3:09 AM IST
ഫുജൈറ: ജെംസ് ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ര്‌ട ദിനം ആചരിച്ചു.

ദേശിയ പതാകകൾ ഏന്തി 39 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരന്ന പരേഡ്, സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തൽ, യുഎഇ ഉയർത്തിപ്പിടിക്കുന്ന സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം പ്രമേയമാക്കിയ സ്കിറ്റ്, സംഘഗാനം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പ്രിൻസിപ്പൽ ഹിമ്മത് ധില്ലൻ യുഎൻ ജന്മദിന കേക്ക് മുറിച്ചു. ഹെഡ്മാസ്റ്റർ ഹാറൂൺ അഹ്മദ്, പി.എ.ബി മെംബർ നീലം നന്ദേകർ, മേഴ്സി ജേക്കബ്, ഡഗ്ലസ് ജോസഫ്, രാജലക്ഷ്മി, മുബഷിറ, അഞ്ജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.