യാത്രയയപ്പു നൽകി
Monday, October 24, 2016 3:09 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും കേളി ന്യൂസനയ്യ രക്ഷാധികാരി ഘടകം കൺവീനറുമായ ഷമീർ ഇടപള്ളിക്ക് യാത്രയയപ്പു നൽകി.

ബത്ത മാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ കേളി ന്യൂസനയ്യ രക്ഷാധികാരി കൺവീനർ ബേബി നാരായണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തഗീർ, കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി റഷീദ് മേലെതിൽ, ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. വർഗീസ്, റഫീഖ് പാലത്ത്, ബത്ത ഏരിയ സെക്രട്ടറി സുധാകരൻ കല്യാശേരി, കലാ സാംസ്കാരിക കമ്മിറ്റി കൺവീനർ ടി.ആർ. സുബ്രഹ്മണ്യൻ, ജോ. കൺവീനർ രാജു നീലകണ്ഠൻ, ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുരാജ് കാപ്പിൽ, ജോയിന്റ് കൺവീനർ കിഷോർ ഇ. നിസാം, സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂളർ, കൺവീനർ മഹേഷ് കോടിയത്ത് കേളി വോളന്റിയർ ക്യാപ്റ്റൻ പ്രഭാകരൻ, ന്യൂസനയ്യ ഏരിയ ബി കൺവീനർ നാരായണൻ കയൂർ, പ്രസിഡന്റ് ജോർജ് വർഗീസ്, ജോയിന്റ് സെക്രട്ടറി പുരുഷോത്തമൻ, തോമസ് ജോയ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മുരളി, ജോബ് കുമ്പളങ്ങി, ഫൈസൽ മടവൂർ, മോഹനൻ, അറൈഷ് യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, ആർട്ടിസ്റ്റ് ശ്രീകുമാർ, ഷമീർ ഇടപ്പള്ളി എന്നിവർ സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി കൺവീനർ ബേബിയും ഏരിയ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരവും ഉപഹാരങ്ങൾ സമ്മാനിച്ചു.

കഴിഞ്ഞ ഇരുപത് വർഷമായി ന്യൂ സനയ്യയിലെ ഒരു കളിപാട്ട നിർമാണ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഷമീർ. കേളി അറൈഷ് യുണിറ്റ് സെക്രട്ടറി, ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗം, ന്യൂ സനയ്യ ജീവകാരുണ്യ കമ്മിറ്റി കൺവീനർ, രക്ഷാധികാരി ഘടകം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.