തണൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു
Monday, October 24, 2016 3:03 AM IST
കൊല്ലം: കുണ്ടറ പെരുമ്പുഴ നിവാസികളും പ്രവാസികളും ഉൾപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചിരുന്ന ‘തണൽ പെരുമ്പുഴ’ എന്ന ഫെയ്സ്ബുക്ക് വാട്സ്ആപ് ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തന മേഖല വിപുലീകരിച്ചു.

പുതിയ ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (ചെയർമാൻ), വി. ഷിജു (പ്രസിഡന്റ്), ഷിബു കുമാർ (സെക്രട്ടറി), ടി.എൽ ധനേഷ് (ട്രഷറർ), വി. അജു (വൈസ് പ്രസിഡന്റ്), ശ്യാം ദാസ് (ജോ. സെക്രട്ടറി), വിജിത്ത് (അസി. ട്രഷറർ), ആർ. രതീഷ്, അനന്ദു, സിബി, അജി (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ കൂടാതെ മറ്റു പ്രതിനിധികളായി സുധീഷ് (സൗദി അറേബ്യ), അനീഷ് തങ്കച്ചൻ (യുഎഇ), ശരത് (ഒമാൻ), ജെൻസൻ (ഖത്തർ), ശ്രീജിത്ത് (കുവൈത്ത്), എസ്. വി. കിരൺ (കാനഡ) എന്നിവരെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ രണ്ടു ചികിത്സാ ധനസഹായം നൽകുവാൻ തണൽ ചാരിറ്റബിൾ സൊസൈറ്റിക്ക് കഴിഞ്ഞതുപോലെ ജീവ കാരുണ്യപ്രവർത്തന മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്തുകൊണ്ട് തണൽ മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.