കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷം നടത്തി
Monday, October 24, 2016 3:02 AM IST
കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. അബാസിയ പോപ്പിൻസ് ഹാളിൽ ഒക്ടോബർ 21ന് നടന്ന ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി ലേബർ അറ്റാച്ചി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ, ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, കല കുവൈത്ത് ജനറൽ സെക്രട്ടറി സജി ജനാർധനൻ, ഭാരതീയ പ്രവാസി പരിക്ഷത്ത് ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം, വൈസ് പ്രസിഡന്റ് സി.എസ്. ബത്തർ, ട്രഷറർ ജയിംസ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ഫ്രണ്ട്സ് ഓഫ് കുവൈത്തിന്റെ ഗാനമേള മുഖ്യാകർഷണമായിരുന്നു. ഡാൻസ്, ഡ്രാമ, തിരുവോണം, തിരുവാതിരകളി, വള്ളപ്പാട്ട്, മിമിക്രി, നാടൻ പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ ഉൾപെടെയുള്ള കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആഘോഷ പരിപാടിക്ക് പ്രോഗ്രാം കൺവീനർ രതീഷ് കുമ്പളത്ത്, ഡിപിൻ പ്രസാദ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ