ഈജിപുരയിൽ തിരുനാൾ
Monday, October 24, 2016 2:56 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു തുടക്കമായി. തിരുനാളിനോട നുബന്ധിച്ച് ഒക്ടോബർ 29 വരെ 10 ദിവസത്തെ ജപമാല പ്രാർഥനയും നടക്കും. ഇടവകദിനമായ ഒക്ടോബർ 30ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലി നടക്കും.തുടർന്ന് പൊതുസമ്മേ ളനം,കലാപരി പാടികൾ, സ്നേഹ വിരുന്ന് എന്നിവയും നടക്കും. 31നു വൈകുന്നേരം ആറിന് മരിച്ച വിശ്വാ സികൾക്ക് വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ നടക്കുമെന്നും വികാരി ഫാ. വിൽസൺ കൊല്ലംപറമ്പിൽ അറിയിച്ചു.