കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Sunday, October 23, 2016 3:12 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ, ‘കുട്ടികളുടെ മാനസിക വളർച്ചയിൽ രക്ഷിതാക്കൾക്കുള്ള പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ 18–നു ചൊവ്വാഴ്ച വൈകുന്നേരം ഏഴിനു അബ്ബാസിയ ഫോക് ഹാളിൽ വച്ചു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ഹ്രസ്വ സന്ദർശനത്തിന് കുവൈത്തിൽ എത്തിയ, ഫാമിലി * സ്റ്റുഡന്റ് കൗൺസിലർ ബൈജു ആയടത്തിൽ ആണു ക്ലാസ് എടുത്തത്. കേരളത്തിലെ വിവിധ സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ എടുത്തിട്ടുള്ള ബൈജു കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ സ്റ്റേറ്റ് കോർഡിനേറ്ററായിരുന്നു.

മഹിളാവേദി പ്രസിഡന്റ് വാണിശ്രീ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് രാജഗോപാലൻ.ഇ, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ.എം എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ ട്രഷറർ ഹനീഫ്. സിയും പങ്കെടുത്തു. ബാലവേദി പ്രസിഡന്റ് കുമാരി കീർത്തന പ്രമോദ് സ്വാഗതവും മഹിളാവേദി ട്രഷറർ നീന രാജഗോപാലൻ നന്ദിയും രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ