ഡോ. അബ്ദുൽ റഊഫിനും കുടുംബത്തിനും യാത്രയയപ്പ് നൽകി
Sunday, October 23, 2016 3:11 AM IST
കുവൈത്ത്: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി ദുബായിയിക്ക് ജോലിമാറി പോകുന്ന ഡോ. അബ്ദുൽ റഊഫിനും ഭാര്യ സ്വപ്നയ്ക്കും കെഐജി യാത്രയയപ്പ് നൽകി. ഡോ. അബ്ദുൽ റഊഫ് ദീർഘകാലമായി കുവൈത്ത് മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടറും സ്വപ്ന മംഗഫ് ഇന്ത്യാ ഇന്റർ നാഷണൽ സ്കൂൾ അധ്യാപികയുമായിരുന്നു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി. പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉപഹാരം നൽകി. യോഗത്തിൽ എസ്.എ.പി ആസാദ്, കെ. മൊയ്തു, കെ. അബ്ദുൽ റഹ്മാൻ, നിയാസ് ഇസ്ലാഹി, കെ.വി. അബ്ദുൽ റഹീം, യൂനുസ് കാനോത്ത്, കെ. മൊയ്തീൻകുട്ടി, സുമയ്യ നിയാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഡോ. അബ്ദുൽ റഊഫ്, സ്വപ്ന എന്നിവർ മറുപടി പ്രസംഗം നിർവഹിച്ചു. യോഗത്തിൽ കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതവും ഈസ്റ്റ് മേഖലാ പ്രസിഡന്റ് കെ. മൊയ്തു നന്ദിയും പറഞ്ഞു. എം.കെ. അബ്ദുല് ഗഫൂർ ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ