റീസൈക്കിളത്തോൺ റൺ 2016‘ സംഘടിപ്പിച്ചു
Saturday, October 22, 2016 8:30 AM IST
ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ബീയ യുടേയും അൽ കസബ യുടേയും സഹകരണത്തോടെ റീസൈക്കിളത്തോൺ റൺ സംഘടിപ്പിച്ചു. ഒക്ടോബർ 21ന് രാവിലെ ഏഴു മുതൽ ഒമ്പതു വരെ ആയിരുന്നു പരിപാടി.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഫ്ളാഗ് ഓഫ് ചെയ്തു. അഞ്ഞൂറോളം പേർ പങ്കെടുത്ത കൂട്ടയോട്ടം കസബ കനാലിനു ചുറ്റുമാണ് നടത്തിയത്. റീസൈക്ലിംഗിനെകുറിച്ച് കുട്ടികളിലും മുതിർന്നവരിലും ഒരു അവബോധം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഷാർജയിലേയും ദുബായിലെയും സ്കൂൾ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ഇന്ത്യൻ അസോസിയേഷൻ ഷാർജ അംഗങ്ങളും പങ്കെടുത്തു. രണ്ടായിരം കിലോയോളം വരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ന്യൂസ് പേപ്പറുകളും ശേഖരിച്ചു.

റിപ്പോർട്ട്: കെ. സുനിൽരാജ്