ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
Saturday, October 22, 2016 6:52 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത പിതൃവേദി കമ്മീഷന്റെ നേതൃത്വത്തിൽ ബംഗളൂരു നാഗവാരയിലെ ജെഎംജെ ആശുപത്രിയിൽ നിർധന രോഗികൾക്കായി സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ഒക്ടോബർ 22ന് രാവിലെ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ആശീർവാദകർമം നിർവഹിച്ചു. പിതൃവേദി കമ്മീഷൻ സെക്രട്ടറി ഫാ. റോയ് വട്ടക്കുന്നേൽ, കമ്മീഷൻ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.