ഒഐസിസി ദേശീയ സമ്മേളനം: മഹിളാ കോൺഗ്രസ് രംഗത്ത്
Friday, October 21, 2016 8:16 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് നവംബറിൽ റമദ ഹോട്ടലിൽ നടത്തുന്ന ഒഐസിസി കുവൈറ്റ് മീറ്റ് 2016 ന്റെ വിജയത്തിനായി മഹിള കോൺഗ്രസിന്റെ യോഗം ഒക്ടോബർ 15ന് അബാസിയ ഫോക്ക് ഹാളിൽ കൂടി.

മഹിളാ കോൺഗ്രസ് പ്രസിഡന്റ് റാഫിയ അനസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യാതിഥിയായിരുന്നു. ദേശീയ സമ്മേളനത്തിന്റെ പ്രത്യേകതയെ പറ്റിയും മഹിളകളുടെ കൂട്ടായ സഹകരണത്തിന്റെ ആവശ്യകതയേപ്പറ്റിയും പ്രസിഡന്റ് സംസാരിച്ചു. തുടർന്ന് മഹിളാ കോൺഗ്രസിന്റെ ചുമതലയുള്ള ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് എബി വാരിക്കാട്ട്, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള വനിതാ ഗ്ലോബൽ കമ്മിറ്റി അഗം ഷെർലി ബിജു എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ ജെസി ജയ്സനെ പുതിയ മഹിളാ കോൺഗ്രസ് പ്രസിഡന്റായി ഐക്യകണ്ടേന തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ