അഭിനന്ദിച്ചു
Friday, October 21, 2016 4:02 AM IST
മെൽബൺ: കേരള കോൺഗ്രസ്–എം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി എംപിയെ പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി അഭിനന്ദിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ വികസനത്തിനുവേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്തുന്നതിൽ കാണിച്ച മികവ് വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടാൻ ഒരു നിമിത്തമായി എന്ന് കമ്മിറ്റി വിലയിരുത്തി.

അനുമോദന സമ്മേളനം പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കൻ ഉദ്ഘാടനം ചെയ്തു. മെൽബൺ ഘടകം കോഓർഡിനേറ്റർ സാബു പഴയാറ്റിൽ അധ്യക്ഷത വഹിച്ചു. പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി ട്രഷറർ അലക്സ് കുന്നത്ത് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം, ഷാജൻ ജോർജ്, ടോമി കുഞ്ചെറിയ, കിഷോർ ജോസ്, സ്റ്റീഫൻ ഓക്കാട്ട്, തോമസ് ജയിക്കബ് എന്നിവർ പ്രസംഗിച്ചു.