ആർഎസ്സി നാഷണൽ സാഹിത്യോത്സവ്: വനിതാ ടെലി ക്വിസ് 22ന്
Friday, October 21, 2016 4:00 AM IST
ദുബായ്: റിസാല സ്റ്റഡി സർക്കിൾ എട്ടാമത് യുഎഇ നാഷണൽ സാഹിത്യോത്സ വിന്റെ ഭാഗമായി സ്ത്രീകൾക്ക് ടെലി ക്വിസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന് (ശനി) രണ്ടു മുതൽ അഞ്ചു വരെയാണ് ക്വിസ്. സ്ത്രീകൾക്കു മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹത.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. 28ന് അൽ ഐൻ വഫ സ്ക്വയറിൻ നടക്കുന്ന നാഷണൽ സാഹിത്യോത്സവ് വേദിയിലാണ് സമ്മാനദാനം. രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന നാഷണൽ സാഹിത്യോത്സവിൽ എട്ടു സോണുകളിൽ നിന്ന് നാല്പത്തിനാല് ഇന മത്സരങ്ങളിലായി 545 പ്രതിഭകൾ മാറ്റുരക്കും.

വിവരങ്ങൾക്ക്: 0528228489, 0507329597, 0501328969.

റിപ്പോർട്ട്: സക്കരിയ ഇർഫാനി