ഒ.സി. ജോൺ ഓവേലിൽ നിര്യാതനായി
Friday, October 21, 2016 1:10 AM IST
ഫീനിക്സ്: ചങ്ങനാശേരി, കുറുമ്പനാടം ഓവേലിൽ ഒ.സി. ജോൺ (79) നിര്യാതനായി. സംസ്കാര കർമങ്ങൾ കുറുമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തിൽ തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്. പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ ചങ്ങനാശേരി കരിയിലക്കുഴി കുടുംബാംഗമാണ്.

മക്കൾ: ഷേർലി ജോർജ് കാട്ടുക്കാരൻ (തൃശൂർ), ഷിബു ജോൺ (യുഎസ്എ), ഷൈനി സജി വെട്ടുകാട് ചങ്ങനാശേരി (ബ്രൂണൈ), ഷാലി ബിനോയി വലിയപറമ്പിൽ പാലാ (ഡൽഹി).
മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം