പി.എ. സലാമിന് സ്വീകരണം നൽകുന്നു
Thursday, October 20, 2016 3:18 AM IST
ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിൽ എത്തിയ കാർഷിക സർവകലാശാല മുൻ സിൻഡിക്കേറ്റ് മെംബറും പൂക്കോട്ടൂർ സ്പർശം പാലിയേറ്റീവ് പ്രേസിടെന്റും മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമായ പി.എ. സലാമിന് സ്വീകരണം നൽകുന്നു.

ഒക്ടോബർ 21ന് (വെള്ളി) വൈകുന്നേരം 6.30ന് ഷറഫിയ അൽ റയാൻ ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി. ജിദ്ദ പൂക്കോട്ടൂർ പഞ്ചായത്ത് കെഎംസിസിയും സ്പർശം ജിദ്ദ കമ്മിറ്റിയും സംയുക്‌തമായി നൽകപ്പെടുന്ന സ്വീകരണ പരിപാടിയിൽ പഞ്ചായത്തിലെ എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ