കോഴഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി
Thursday, October 20, 2016 3:18 AM IST
അബുദാബി: ഗോൾഡൻ സെനിത് ബിൽഡിംഗ് മെറ്റീരിയൽസ് ഉടമ കോഴഞ്ചേരി കീഴുകര ചെന്തിട്ടയിൽ കുര്യൻ സി. തോമസ് (പ്രസാദ് –60) അബുദാബിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ.

ഭാര്യ: ജോളി കുമ്പനാട് പുളിക്കക്കുഴിയിൽ കുടുംബാംഗം. മക്കൾ: പ്രിയ (അബുദാബി), പ്രീതി (യുഎസ്എ), പ്രശോഭ് (എൻജിനിയറിംഗ് വിദ്യാർഥി). മരുമക്കൾ: ജോൺ ഏബ്രഹാം (അബുദാബി), ജെൻസൺ തോമസ് (യുഎസ്എ).

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള