സംസ്കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റിന് പുതിയ നേതൃത്വം
Wednesday, October 19, 2016 8:13 AM IST
ദോഹ: സംസ്കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നസീർ ചാഴൂർ അധ്യക്ഷത വഹിച്ചു. എം.എം. റയിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ജോ. സെക്രട്ടറി കെ.കെ. മുഹമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, വൈസ് പ്രസിഡന്റുമാരായ എം.ടി. മുഹമ്മദാലി, സന്തോഷ് തൂണേരി, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ പി.എൻ. ബാബുരാജൻ, ഇ.എം. സുധീർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം എൻ.പി. രവി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം.എം. റയിസ് (പ്രസിഡന്റ്), നസീർ ചാഴൂർ (സെക്രട്ടറി), സതീശൻ, രാമകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ഗോപിനാഥ് കോടിയേരി, എം.പി. സുരേഷ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തെരഞ്ഞെടുത്തു. 24 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.