ഡാളസിൽ ചിത്രരചന മത്സരം ഒക്ടോബർ 29ന്
Wednesday, October 19, 2016 4:15 AM IST
ഡാളസ്: ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം ഒക്ടോബർ 29ന് ഗാർലന്റ് ബ്രോഡ് വേയിലുളള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 9.30ന് മത്സരാർഥികൾ ഹാളിൽ എത്തിചേരണം. മുൻ കൂട്ടിയുളള രജിസ്ട്രേഷൻ നിർബന്ധമല്ല. മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഐസിഇസി സെക്രട്ടറി ഷിജു ഏബ്രഹാം, കെഎഡി സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ 214 908 5686, അനശ്വർ മാമ്പിളളി 214 997 1385, പി. സുധീർ 972 325 1409.

റിപ്പോർട്ട്: പി.പി. ചെറിയാൻ