ഡിബേറ്റിൽ ഒബാമയുടെ സഹോദരൻ ട്രംപിന്റെ അതിഥി
Wednesday, October 19, 2016 4:14 AM IST
ലാസ്വേഗസ്: ലാസ് വേഗസിൽ ഒക്ടോബർ 20ന് നടക്കുന്ന അവസാനവട്ട പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിന്റെ അതിഥിയായി ബറാക് ഒബാമയുടെ സഹോദരൻ മാലിക്ക് പങ്കെടുക്കും.

വാഷിംഗ്ടണിൽ താമസമാക്കിയ മാലിക്, ട്രംപിനു മാത്രമേ വോട്ടു ചെയ്യുകയുള്ളൂ എന്നു ജൂലൈയിൽ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് മാലിക്കിന്റെ സാന്നിധ്യം ഡിബേറ്റിൽ ഉറപ്പുവരുത്താൻ ട്രംപിനെ പ്രേരിപ്പിച്ച ഘടകം. ബറാക് ഒബാമയെക്കാൾ മൂന്നുവയസ് കൂടുതലുള്ള മാലിക് ബറാക് എച്ച് ഒബാമ ഫൗണ്ടേഷന്റെ രക്ഷാധികാരി കൂടിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ