ടിസിഎഫിന് പുതിയ നേതൃത്വം
Wednesday, October 19, 2016 4:11 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ സ്പോർട്സ് കൂട്ടായ്മയായ ടിസിഎഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) ഒൻപതാം വാർഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. രാരാ ആവിസ് റസ്റ്ററന്റ് ഹാളിൽ ചേർന്ന യോഗത്തിൽ ഐസിസി (International Cricket Council) അംഗീകാരം ഉള്ള സൗദി ക്രിക്കറ്റ് സെന്റർ രൂപീകരിച്ച വെസ്റ്റേൺ പ്രൊവിൻസ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ (WPSCA) പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫസീസിഷിനെ അഭിനന്ദിച്ചു. ടിസിഎഫിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചും വെസ്റ്റേൺ പ്രൊവിൻസ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ (WPSCA) പ്രവർത്ത മേഖലയെ കുറിച്ചും മുഹമ്മദ് ഫസീഷ് യോഗത്തിൽ വിശദീകരിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഷഹനാദ് ഒളിയാട്ട് (പ്രസിഡന്റ്), ടി.വി. റിയാസ് (വൈസ് പ്രസിഡന്റ്), സഫീൽ ബക്കർ (ജനറൽ സെക്രട്ടറി), അബ്ദുൽ കാദർ മോചെരി (ട്രഷറർ/മീഡിയ), മുഹമ്മദ് ഫസീഷ് (ചീഫ് കോഓർഡിനേറ്റർ), ഷംസീർ ഒളിയാട്ട് (ടൂർണമെന്റ് കൺവീനർ), തജ്മൽ ബാബു ആദിരാജ, വി.പി. അൻവർ സാദത്ത്(പിആർഒ) എന്നിവരേയും രക്ഷാധികാരികളായി ഫഹീം, അലി സിസിഒ, ടി.എം. അൻവർ സാദത്ത്, നബീൽ എന്നിവരേയും വി.പി. റാസിഖ്, കെ.എം. തൻസീം എന്നിവരെ നിർവാഹക സമിതിയിലേക്കും തെരഞ്ഞെടുത്തു.

ഒൻപതാം എഡിഷൻ ടൂർണമെന്റ് ഫെബ്രുവരിയിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് ഷഹനാദ് ഒളിയാട്ട് അറിയിച്ചു. ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അടക്കം 31 മത്സരങ്ങൾ ഉണ്ടായിരിക്കും. മുൻ വർഷങ്ങളിൽ നടന്ന ബിഎംടി ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് അരങ്ങേറുക. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നിർബന്ധമായും tcfsaudi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ഷംസീർ ഒളിയാട്ട് അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ