ഫ്രന്റ്സ് ക്രിയേഷൻസ് സൂപ്പർ വുമൺ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
Tuesday, October 18, 2016 8:14 AM IST
റിയാദ്: ഫ്രന്റ്സ് ക്രിയേഷൻസ് സൂപ്പർ വുമൺ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പാക് ഹൗസ് ഹോട്ടലിൽ നടന്ന പരിപാടി എയർ ഇന്ത്യാ മാനേജർ കുന്ദൻ ലാൽ ഗോത്വാൽ ഉദ്ഘാടനം ചെയ്തു. സൗദി ബിസിനസ് പ്രമുഖൻ സൗദ് നാസർ അൽ ഖൊറൈനി വിശിഷ്ടാതിഥിയായിരുന്നു. ഫ്രന്റ്സ് ക്രിയേഷൻ ഡയറക്ടർ ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാധ്യമങ്ങളുടെയും സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെയും സഹായത്തോടെ കണ്ടെത്തിയ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വനിതകൾക്കാണ് അവാർഡ് സമ്മാനിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മരണാനന്തര ബഹുമതി ദമാമിലെ സഫിയ അജിതിന് സമ്മാനിച്ചു. ഷക്കീല വഹാബ് (സാംസ്കാരികം), പത്മിനി യു. നായർ (സാമൂഹികം), സബീന എം. സാലി (സാഹിത്യം), ഡോ. ജയശ്രീ നന്ദകുമാർ (അധ്യാപനം), ഡോ. കുഞ്ഞുമോൾ സൈഫുദ്ദീൻ (ആതുരസേവനം), റജീന നിയാസ് (ചിത്രരചന), ധന്യാ പ്രസാദ് (സംഗീതം), ബിന്ദു സാബു (നൃത്തം), ഷീബ രാജു ഫിലിപ്പ് (അഭിനയം) എന്നിവരാണ് അവാർഡിന് അർഹരായത്. കുന്ദൻ ലാൽ ഗോത്വാൽ, ഷൗക്കത്ത് പർവേസ്, സുഹൈൽ സിദീഖി, മിറാഷ് മുഹമ്മദ് ബഷീർ, ഷിബു, നിയാസ് ഉമ്മർ, ഇബ്രാഹിം സുബ്ഹാൻ, കമാൽ കളമശേരി, സഫീർ എന്നിവർ അവാർഡ് വിതരണം ചെയ്തു.

ചിത്രകലാ രംഗത്ത് പ്രത്യേക പ്രശംസ നേടിയ ആരിഫ ഇസ്ഹാഖ്, ജുമാന ഇസ്ഹാഖ്, പ്രണവം നൃത്ത വേദിയുടെ രമാ ഭദ്രൻ മേനോൻ എന്നിവർക്ക് എയർ ഇന്ത്യയുടെ പ്രത്യേക ഉപഹാരം സമ്മാനിച്ചു. അവാർഡ് ജേതാക്കൾക്ക് ജോയ് ആലുക്കാസിന്റെ ഉപഹാരം മാർക്കറ്റിംഗ് മാനേജർ ടോണിയും മൈഓൺ ഗാർമെന്റ്സിന്റെ ഉപഹാരം ബഷീർ മുസ്ലിയാരകം, ഡോ. അബ്ദുൽ അസീസ്, സി.എം. കുഞ്ഞി കുമ്പള, സക്കീർ വടക്കുംതല, ജിയോ ജോർജ്, സലിം കളക്കര, അഹമ്മദ് മേലാറ്റൂർ, ഷുക്കൂർ ആലുവ, റസാഖ് പൂക്കോട്ടുംപാടം, റബീഹ് മുഹമ്മദ് എന്നിവർ സമ്മാനിച്ചു. വിശിഷ്ടാതിഥി സൗദ് അൽ ഖൊറൈനിക്ക് അഹമദ് കോയ ഉപഹാരം സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, നാസർ കാരന്തൂർ എന്നിവർ സംസാരിച്ചു.

മീഡിയ പ്ലസ് ഖത്തറിന്റെ സഹകരണത്തോടെ ഫ്രന്റ്സ് ക്രിയേഷൻസ് പ്രസിദ്ധീകരിച്ച ഗ്ലോബൽ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രകാശനം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത്ത് പർവേസ് അഹമദ് കോയക്കു നൽകി നിർവഹിച്ചു. പാചക മത്സരത്തിൽ ഷമീന അൻവർ ഒന്നാം സ്‌ഥാനവും സൽമ ഹമീദ് രണ്ടാം സ്‌ഥാനവും ജിൻസ സജാസ് മൂന്നാം സ്‌ഥാനവും ഷഫീന ബദർ പ്രോത്സാഹന സമ്മാനവും നേടി. വിജയികൾക്കുളള ഉപഹാരങ്ങൾ മുഹമ്മദ് അൻവർ, മിർഷാദ് ബഷീർ എന്നിവർ സമ്മാനിച്ചു. പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ നൗഫീന സാബു, വിധികർത്താക്കളായ ഫരീദ ബഷീർ, യാസ്മിൻ ഷംനാദ്, സജന ഇബ്രാഹിം സുബ്ഹാൻ, ലാജ അഹമ് എന്നിവർക്കും ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ