പുലിമുരുകൻ കടൽ കടന്ന് മെൽബണിലും
Tuesday, October 18, 2016 8:13 AM IST
മെൽബൺ: ഇന്ത്യയിലെ വിവിധ തീയറ്ററുകളിൽ കളക്ഷൻ റിക്കാർഡുകൾ തകർത്ത് മുന്നേറുന്ന മോഹൻലാലിന്റെ പുലിമുരുകൻ മെൽബണിൽ റിലീസിനൊരുങ്ങുന്നു.

മോണാഷ് യൂണിവേഴ്സിറ്റി യൂണിയൻ സിനിമാസിൽ ഒക്ടോബർ 22, 23 (ശനി, ഞായർ) തീയതികളിൽ ആറ് പ്രദർശനങ്ങളാണ് ഉണ്ടാവുക. ശനി 2.30നും 5.30നും 8.30നും ഞായർ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും എട്ടിനുമാണ് പ്രദർശനം.

എയർപോർട്ട് വെസ്റ്റ് ഒന്നിലുള്ള വില്ലേജ് സിനിമാസിൽ ഒക്ടോബർ 23ന് (ഞായർ) വൈകുന്നേരം ആറിനാണ് പ്രദർശനം.

കിടിലൻ കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങൾ ഒരു യോദ്ധാവിനെ പോലെ സക്രീൻ നിറഞ്ഞാടുന്ന മോഹൻലാൽ മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഫുൾടൈം എന്റർടെയ്നറാണ് പുലി മുരുകൻ.

ടിക്കറ്റുകൾ ബുക്കു ചെയ്യാൻ: http://www.malayalamshows.com.au/

https://www.trybooking.com/Booking/BookingEventSummary.aspx?eid=237556