ക്യൂട്ടീക് പത്താം വാർഷിക യോഗം 21ന്
Tuesday, October 18, 2016 5:54 AM IST
ദോഹ: ഖത്തറിലെ കാസർകോഡൻ പ്രവാസി കൂട്ടായ്മയായ ‘ക്യൂട്ടിക്’ പത്താം വാർഷിക ജനറൽ ബോഡി യോഗം ഒക്ടോബർ 21ന് (വെള്ളി) ഉച്ചക്ക് ഒന്നിന് ദോഹ ഹിലാൽ കെഎംസിസി ഹാളിൽ സംഘടിപ്പിക്കുന്നു. പ്രവാസികളുടെ ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ക്ലാസെടുക്കും.

ചെയർമാൻ എംപി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എം. ലുഖ്മാനുൽ ഹക്കീം, അബ്ദുള്ള ത്രീ സ്റ്റാർ എന്നിവർ പ്രസംഗിച്ചു. യുസുഫ് ഹൈദർ, മൻസൂർ മുഹമ്മദ്, പി.എസ്. ഹാരിസ്, കെ.എ. അബ്ദുള്ള, ആദം കുഞ്ഞി തളങ്കര എന്നിവർ സംബന്ധിച്ചു.