‘ജീവന്റെ നല്ല ഭാഗം കണ്ടെത്തുക’
Tuesday, October 18, 2016 5:49 AM IST
ന്യൂയോർക്ക്: സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ നടന്ന ത്രിദിന വാർഷിക കൺവൻഷൻ സംഘടിപ്പിച്ചു. സെന്റ് ജോൺസ് മാർത്തോമ ചർച്ച്, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ജൂബിലി മെമ്മോറിയൽ സിഎസ്ഐ ചർച്ച് എന്നിവിടങ്ങളിലായിരുന്നു കൺവൻഷൻ.

പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൗൺസിലറും വചനപ്രഘോഷകനുമായ സണ്ണി സ്റ്റീഫൻ ഈ വർഷത്തെ മുഖ്യാതിഥിയായിരുന്നു.

സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ് ഫാ.ജോൺ തോമസ്, സെക്രട്ടറി ജോൺ താമരവേലിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫാ.ബിജു വി. ജോൺ, റവ. ഐസക്ക് പി. കുര്യൻ, റവ.റോബിൻ ഐപ്പ്, റവ.ഡോ. വർഗീസ് പ്ലാന്തോട്ടം എന്നിവർ സന്നിഹിതരായിരുന്നു. ജോർജ് തോമസ്, സുരേഷ് ജോൺ, ലിറ്റി ജോൺസൺ, ഷെറിൻ ഏബ്രഹാം, ജെസി വിത്സൺ, മിനി എസ്. കോശി, ജെസി ജേക്കബ്, ഗീവർഗീസ് മാത്യുസ്, കോശി കുഞ്ഞുമ്മൻ, ഡോൺ തോമസ്, ജോസ് മാത്യു, ജോളി ഏബ്രഹാം, ജോൺ വർഗീസ്, ജോസഫ് വി. തോമസ്, ബോബിൻ വർഗീസ്, ബിജു വർഗീസ്, ജോസ് തോമസ്, ജിബി മാത്യു, ജിൻസൺ പത്രോസ്, സിബു ജേക്കബ്, ഡോ. ജോർജ് വർഗീസ്, ജോൺ വർക്കി, ജയ കെ. വർഗീസ്, അനീഷ് കെ. ജോസ്, തോമസ് ജേക്കബ്, തോമസ് തടത്തിൽ, തോമസ് വർഗീസ് എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ കൺവൻഷനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു.

റിപ്പോർട്ട്: കെ.ജെ.ജോൺ