ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈദ് – ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു
Tuesday, October 18, 2016 5:47 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐഎസ്സി) കേരള വിഭാഗം ഈദ്–ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. അൽഫലാജ് ഹോട്ടലിന്റെ ഗ്രാൻഡ് ഹാളിൽ പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സണുമായ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

അന്തരിച്ച പ്രശസ്ത കവിയും ഗാന രചയിതാവുമായ ഒഎൻവിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രശസ്ത പിന്നണി ഗായകൻ കെ.കെ.നിഷാദ് അവതരിപ്പിച്ച ഗാനമേളയിൽ മസ്കറ്റിലെ ഗായകരും പങ്കെടുത്തു.

ആഘോഷത്തോടനുബന്ധിച്ച് യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കേരള വിഭാഗം സ്‌ഥാപക കൺവീനർ പി.എം. ജാബിർ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ ജോർജ്, ഐഎസ്സി നിരീക്ഷകൻ സജി ഏബ്രഹാം, കേരള വിഭാഗം കോകൺവീനർ സന്തോഷ് കുമാർ, റെജിലാൽ കോക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം