ഫ്രന്റ്സ് ഓഫ് കണ്ണൂർ പതിനൊന്നാം വാർഷികാഘോഷം ആഘോഷിച്ചു
Tuesday, October 18, 2016 5:43 AM IST
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്തിന്റെ പതിനൊന്നാം വാർഷികാഘോഷവും ഓണം – ഈദ് ആഘോഷവും അബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒക്ടോബർ 14ന് ആഘോഷിച്ചു.

രാവിലെ 11 മുതൽ ഫോക്ക് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. സാംസ്കാരിക സമ്മേളനം മുൻ എംഎൽഎ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ പദ്മശ്രീ രാഘവൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. 2015–16 അധ്യയന വർഷത്തെ പത്തും പന്ത്രണ്ടും ക്ലാസിലെ കുട്ടികൾക്ക് മികച്ച പഠനത്തിനുള്ള അവാർഡും വിതരണം ചെയ്തു. വാർഷികാഘോഷ സുവനീർ കെ.പി.ബാലകൃഷ്ണൻ ഇന്ത്യൻസ് ഇൻ കുവൈറ്റ് എംഡി കെ.പി സുനോജിന് നൽകി സുവനീർ പ്രകാശനവും ഫോക്ക് അംഗം സതീശൻ മുട്ടിലിന്റെ വേലിയേറ്റം എന്ന നോവലിന്റെ പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു. ഫോക്ക് ഉപദേശക സമിതി അംഗവും മാധ്യമ പ്രവർത്തകനുമായ അനിൽ കേളോത്തിനെ ആദരിച്ചു. ജനറൽ സെക്രട്ടറി എം.എൻ. സലിം, സാമൂഹ്യ പ്രവർത്തകൻ അനിൽ കുക്കിരി, വനിത വേദി ചെയർ പേഴ്സൺ ബിന്ദു രാധാകൃഷ്ണൻ, പ്രോഗ്രാം കൺവീനർ ഷംജു മമ്പള്ളി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ശിവദം സ്കൂൾ ഓഫ് ഡാൻസ് മഞ്ജുമിത്ര ഒരുക്കിയ നൃത്ത ശില് പവും, ദിലീപ് നടേരി രചനയിൽ സുനേഷ് വേങ്ങര സംവിധാനം ചെയ്യിത കടാംകോട്ട് മാക്കം എന്ന നാടകാവിഷ്കാരവും അനശ്വര സംഗീതജ്‌ഞരായ പദ്മശ്രീ രാഘവൻ മാഷ്, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ, മാപ്പിള പാട്ടുകാരനായ കണ്ണൂർ സലിം എന്നിവരുടെ ഗാനങ്ങളെ കോർത്തിണക്കിയ ഗാനസന്ധ്യയും കണ്ണൂർ മഹോത്സവത്തിന്റെ മാറ്റു കൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ