കായംകുളം എൻആർഐസ് കുവൈറ്റ് ഓണം–ഈദ് ആഘോഷിച്ചു
Tuesday, October 18, 2016 5:43 AM IST
കുവൈത്ത്: കായംകുളം എൻആർഐസ് കുവൈറ്റ്, ഈ വർഷത്തെ ഓണം–ഈദ് സംഗമം ഒക്ടോബർ 14ന് മഹ്ബുള്ള, ഉദയം റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

കുവൈത്തിന്റേയും ഇന്ത്യയുടെയും ദേശിയ ഗാനം ആലപിച്ച പരിപാടിയിൽ ഉറിയിൽ ജീവത്യാഗം ചെയ്ത ധീരജവാന്മാർക്കുവേണ്ടി മെഴുകുതിരി കത്തിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗമായ സിറാജുദ്ദീൻ ജനത കൾചറൽ സെന്റർ പ്രസിഡന്റുമായ സഫീർ പി. ഹാരിസ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, എസ്.എസ്. സുനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടോം ജേക്കബ്, ട്രഷറർ കൃഷ്ണകുമാർ, മുതിർന്ന എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ, പ്രോഗ്രാം കൺവീനർ രഞ്ജിത്ത് എന്നിവർ വേദി പങ്കിട്ടു.

ശ്രദ്ധ ബിനുവിന്റെ അവതരണവും പുലികളി, ചെണ്ടമേളം എന്നിവയും ഉദ്ഘാടന പരിപാടികൾക്ക് മികവേകി. തുടർന്ന് വൈകുന്നേരം അഞ്ചു വരെ തിരുവാതിര, ഒപ്പന, നാടൻപാട്ട്, മറ്റ് വിവിധങ്ങളായ കലാപരിപാടികൾ, സ്റ്റാർട്സ് ഓഫ് കുവൈത്തിന്റെ ഗാനമേളയും പരിപാടികൾക്കു മാറ്റുകൂട്ടി.

വിശിഷ്‌ടാതിഥികളും എൻആർഐസ് കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രേത്യകത വിഭവസമൃദമായ ഓണസദ്യ ആയിരുന്നു. ഖലീൽ, വിപിൻമങ്ങാട്ട്, സലിം, സതീഷ് സി. പിള്ള, ഹരിസോമൻ, അരുൺ, ബിജുപാറയിൽ, മധുക്കുട്ടൻ, വിശ്വൻ, ഹസൻകുഞ്ഞു, ബിജുഅബ്ദുൽഖാദർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ