സാൻതോം ബൈബിൾ കൺവെൻഷനും രജത ജൂബിലി ആഘോഷവും സമാപിച്ചു
Monday, October 17, 2016 3:40 AM IST
ന്യൂഡൽഹി: ഐഎൻഎയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ഫരീദാബാദ് രൂപതയുടെ സാൻതോം ബൈബിൾ കൺവെൻഷനും രജതജൂബിലി ആഘോഷവും സമാപിച്ചു.

കൺവെൻഷന സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷമായ ദിവ്യബലിക്ക് ആർച്ച് ബിഷപ്
മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു. സഹകാർമികരായി രൂപതയിലെ നിരവധി വൈദികരും പങ്കെടുത്തു. ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. മൂന്നു ദിവസത്തെ ധ്യാനത്തിന് ഫാ ജേക്കബ് മഞ്ഞളിയും, ഫാ.ജേക്കബ് പുതിയേടത്തും നേതൃത്വം നൽകി. രൂപതയിലെ 85 വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു.

ഫരീദാബാദ് രൂപതയുടെ സാമൂഹിക സേവനത്തിനുള്ള അവാർഡ് മദർ തെരേസ കോൺഗ്രിഗേഷന് നൽകി. കരുണയുടെ വർഷം ആവസാനിച്ചാലും കരുണയുടെ വർഷത്തിന്റെ തുടർച്ചയെന്നോണം ഫരീദാബാദ് രൂപതയിൽ കരുണയുടെ മൂന്നു ഭവനങ്ങൾ തുറക്കുമെന്നു ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു. സാൻജോയ്പ്പുറം ഹോം, ബുറാദി ഹോളി ഫാമിലി ഹോം, സ്നേഹധം സെക്ടർ 4, ഗുർഗോൺ എന്നിവയാണ്. ലോഗോസ് ക്വിസ് വിജയികളെ ആർച്ച് ബിഷപ് അഭിനന്ദിച്ചു. രജത ജൂബിലി ആഘോഷിക്കുന്ന ഫരീദാബാദ് രൂപതയുടെ പ്രവർത്തനങ്ങളെ ബിഷപ് എഫ്രയിം നരികുളം അഭിനന്ദിച്ചു.