സൂപ്പർ സിംഗർ കിരീടം അരുൺ സക്കറിയക്ക്
Sunday, October 16, 2016 7:03 AM IST
ദമാം: നവോദയ ലേഡീസ് മാർക്കറ്റ് യൂണിറ്റ് സംഘടിപ്പിച്ച മ്യൂസിക്കൽ റിയാലിറ്റി ഷോ സൂപ്പർ സിംഗർ 2016 ന്റെ വിജയിയായി കോട്ടയം സ്വദേശി അരുൺ സക്കറിയ തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര കമ്മിറ്റി സാംസ്കാരിക കൺവീനർ നിധീഷ് മുത്തമ്പലമാണ് വിജയികളെ പ്രഖ്യാപിച്ചത്. രണ്ടാം സ്‌ഥാനം പത്തനംതിട്ട സ്വദേശി മനോജും മൂന്നാം സ്‌ഥാനം കണ്ണൂർ സ്വദേശി റാം പ്രിയയും നേടി. നവോദയ കേന്ദ്ര നേതാക്കളായ ഇ.എം.കബീർ, സുധീഷ് തൃപ്രയാർ,കൃഷ്ണകുമാർ ചവറ,മോഹനൻ വെള്ളിനേഴി, മനേഷ് പുല്ലുവഴി, ചന്ദ്രൻ വാണിയമ്പലം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നവോദയ നേതാക്കളായ ജോർജ് വർഗീസ്, പവനൻ മൂലയ്ക്കൽ, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, ഉണ്ണി ഏങ്ങണ്ടിയൂർ, അസിം വെഞ്ഞാറന്മൂട്, ഹരി തോപ്പിൽ,ദേവൻ പട്ടാമ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കോ ഓർഡിനേറ്റർ ദിലീപ് ദാസ് നല്ലില ഡയറക്ഷൻ നിർവഹിച്ച റിയാലിറ്റി ഷോയിൽ സാന്ദ്ര അവതാരകയായി. പ്രോഗ്രാം കൺവീനർ ഷാജി മട്ടന്നൂർ ചെയർമാൻ ലോഹി ചാലിയം എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ 14ന് ദമാമിൽ നടന്ന മത്സര നവോദയ രക്ഷാധികാരി ആസാദ് തിരൂർ മത്സരം ഉദ്ഘാടനം ചെയ്തു. ദമാമിലെ സംഗീത അധ്യാപകൻ സോമശേഖരൻ മാസ്റ്റർ, ജുബൈലിലെ സംഗീത അധ്യാപിക വേദരശ്മി അനിൽ, അൽഹസയിലെ അധ്യാപകൻ ആർഎൽവി ഉണ്ണികൃഷ്ണൻ, പ്രവാസിയായ സംഗീത സംവിധായകൻ ഷിബു വിൽഫ്രഡ് എന്നിവരായിരുന്നു വിധികർത്താക്കൾ.