ഹാർവെസ്റ്റ് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം ചെയ്തു
Sunday, October 16, 2016 7:01 AM IST
കുവൈത്ത്: സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ഒക്ടോബർ 14ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സഞ്ജു ജോൺ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജയിംസ് ജോർജിനു നൽകി നിർവഹിച്ചു.

ചടങ്ങിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജോയിന്റ് കൺവീനർ രാജൻ ജോർജ്, സുവനീർ കമ്മിറ്റി കൺവീനർ സോജി വർഗീസ്, ജോയിന്റ് കൺവീനർ അനിൽ ഏബ്രഹാം, ഇടവക ട്രസ്റ്റി വി.വൈ. തോമസ്, സെക്രട്ടറി ജിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഇടവകയുടെ നാലാമത് കൊയ്ത്ത്പെരുനാൾ 2017 ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ അബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ അങ്കണത്തിലാണ് അരങ്ങേറുക. സഭാമേലധ്യക്ഷന്മാരും കുവൈത്തിലെ പ്രശസ്ത വ്യക്‌തികളും പങ്കെടുക്കുന്ന പരിപാടിയിൽ ഇടവകയുടെ എല്ലാ ആത്മീയസംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ക്ഷണിക്കപ്പെട്ട ട്രൂപ്പുകൾ അവതരിപ്പിക്കുന്ന സംഗീതപരിപാടികൾ, നാടൻ ഫുഡ് സ്റ്റാളുകൾ എന്നിവ ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ