ജിദ്ദ കൃഷി ഗ്രൂപ്പിന് പുതിയ നേതൃത്വം
Sunday, October 16, 2016 7:00 AM IST
ജിദ്ദ: ഹരിത ഭവനം വിഷ മുക്‌ത ഭക്ഷണം എന്ന മുദ്രവാക്യവുമായി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി ഗ്രൂപ്പിന് ജിദ്ദയിൽ പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി മുസ്തഫ കെ.ടി. പെരുവള്ളൂർ (പ്രസിഡന്റ്), മൻസൂർ അലി കൊളപ്പറമ്പ്, അബ്ദുൽ റഷീദ് കപ്പുങ്ങൽ (വൈസ് പ്രസിഡന്റുമാർ), സൈഫുള്ള വാളശേരി (ജനറൽ സെക്രട്ടറി), ജൈസൽ കുന്നേക്കാടൻ, അൻവർ കോടിത്തൊടിക (ജോ. സെക്രട്ടറി), ഷമീം വട്ടക്കണ്ടത്തിൽ (ഖജാൻജി) എന്നിവരെയും ഹകീം ചെറുശോല, മുഹമ്മദ് അലി കൊടിഞ്ഞി, സമദ് കൊട്ടപ്പുറം, മുജീബ് റഹ്മാൻ ചെമ്മങ്കടവ്, സാജു നായർ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.

മുജീബ് റഹ്മാൻ ചെമ്മങ്കടവ് നേതൃത്വം നൽകിയ യോഗത്തിൽ പി.വി. അബ്ദുൽ ലത്തീഫ്, ഹാഷിഫ് എന്നിവർ പ്രസംഗിച്ചു.