ഫൊക്കാനക്ക് പുതിയ നേതൃത്വം
Sunday, October 16, 2016 6:59 AM IST
ഫിലഡൽഫിയ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തമ്പി ചാക്കോ (പ്രസിഡന്റ്), ജോയി ഇട്ടൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസ് കാനാട്ട് (വൈസ് പ്രസിഡന്റ്), ഫിലിപ്പോസ് ഫിലിപ്പ് (ജനറൽ സെക്രട്ടറി), ഡോ. മാത്യു വർഗീസ് (അസി. സെക്രട്ടറി), ഷാജി വർഗീസ് (ട്രഷറർ), ഏബ്രഹാം കളത്തിൽ (അസി. ട്രഷറർ), ലീല മാരേട്ട് (ബോർഡ് ഓഫ് ട്രസ്റ്റി) എന്നിവരെ തെരഞ്ഞെടുത്തു.

അടുത്ത ഫൊക്കാന കൺവൻഷൻ ഫിലഡൽഫിയയിൽ നടക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല