സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്‌ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി
Sunday, October 16, 2016 6:58 AM IST
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്‌ഥാനത്ത് നിർമാണം ആരംഭിക്കുന്ന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ശനിയാഴ്ച വിശുദ്ധ കുർബാനക്കുശേഷം അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ചടങ്ങിൽ വിവിധ ഇടവകകളിൽ നിന്നും പുരോഹിതന്മാരും ഭക്‌ത ജനങ്ങളും അടങ്ങുന്ന വൻ ജനാവലി പങ്കെടുത്തു.

സഭാ മാനേജിംഗ് കമ്മിറ്റി മെംബർ ഫാ. രാജു ഡാനിയേൽ, കൗൺസിൽ മെംബർമാരായ ചാർളി വർഗീസ് പടനിലം, എൽസൺ സാമുവൽ, ജോർജ് ഗീവർഗീസ്, അരമന മാനേജർ ഫാ. വർഗീസ് തോമസ് എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.