ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം പ്രധാനം: അംബാസഡർ അഹമ്മദ് ജാവേദ്
Saturday, October 15, 2016 8:12 AM IST
ദമാം: സൗദിയിൽ ജോലി ചെയ്യുന്ന മൂന്നു ദശലക്ഷത്തിൽ അധികം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമം എംബസിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നു സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്. ദമാം മീഡിയ ഫോറം അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

തൊഴിൽ സാമൂഹിക രംഗത്ത് പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എംബസി വോളന്റിയർമാരുടെ സേവനം പ്രശംസനീയമാണെന്നും അംബാസഡർ പറഞ്ഞു.

സൗദിയിൽ വർഷങ്ങളായി ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളും നിലവിലെ തൊഴിൽ സാഹചര്യവും മീഡിയ ഫോറം അംഗങ്ങൾ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കുവച്ചു.

ഫസ്റ്റ് സെക്രട്ടറി ഹിഫ്സുർ റഹ്മാൻ, ദമാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അനിൽ കുറിച്ചിമുട്ടം, ട്രഷറർ അഷ്റഫ് ആളത്ത്, ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എം. നയിം എന്നിവർ പങ്കെടുത്തു.