പതിമൂന്നാം പഞ്ച വത്സര പദ്ധതി: പ്രവാസികൾക്കും നിർദേശങ്ങൾ സമർപ്പിക്കാം
Saturday, October 15, 2016 8:09 AM IST
മസ്കറ്റ്: കേരള ഗവൺമെന്റിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള നിർദേശങ്ങളും ആശങ്കകളും പങ്കുവയ്ക്കാൻ അവസരം. പുതുതായി പ്ലാനിംഗ് ബോർഡ് അംഗമായി ചുമതലയേറ്റ മസ്കറ്റിൽ നിന്നുള്ള പ്രവാസിയും സാമൂഹ്യ രാഷ്ര്‌ടീയ രംഗത്ത് പ്രമുഖനുമായ പി.എം.ജാബിറാണ് പ്രവാസികളിൽ നിന്ന് നിർദേശങ്ങൾ തേടുന്നത്.

നിർദേശങ്ങൾ നൽകാൻ താത്പര്യമുള്ളവർ 00968 99335751 എന്ന നമ്പറിൽ വാട്സ് ആപ്പിലോ pmjabir@rediffmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സേവ്യർ കാവാലം