ബൈബിൾ കലോത്സവം ഒക്ടോബർ 16, 23, 30 തീയതികളിൽ
Saturday, October 15, 2016 6:45 AM IST
മെൽബൺ: സെന്റ് അൽഫോൻസ മെൽബൺ നോർത്ത് കത്തീഡ്രൽ ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാർഥികൾക്കായുള്ള ബൈബിൾ കലോത്സവം ‘ഇൻസൈറ്റ്–2016’ ഒക്ടോബർ 16, 23, 30 തീയതികളിൽ ക്രഗീബേൺ ഔർലേഡീസ് പള്ളിയിൽ നടക്കും.

250 ഓളം മതബോധന വിദ്യാർഥികൾ മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. ഭക്‌തിഗാനം, പ്രസംഗം, സ്റ്റോറി ടെല്ലിംഗ്, ഉപന്യാസം, ചിത്രരചന എന്നീ ഇനങ്ങളിലാണ് ബൈബിൾ അധിഷ്ഠിത മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, മതബോധന വിഭാഗം ഹെഡ്മാസ്റ്റർ*ജോബി ഫിലിപ്പ്, സെക്രട്ടറി ഗ്ലാഡിസ് സെബാസ്റ്റ്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നല്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ