മിദുഫയുടെ കുടുംബത്തിന് ഒരുമ സഹായം നൽകി
Saturday, October 15, 2016 6:43 AM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗമായിരിക്കെ മരിച്ച കോഴിക്കോട് ജില്ലയിലെ എലത്തൂർ കണ്ടംകുളംങ്ങര ഫെമിത മൻസിലിൽ മിദുഫ കെയുടെ കുടുംബത്തിന് ഒരുമ പദ്ധതിയിൽ നിന്നും സഹായം വിതരണം ചെയ്തു.

പരേതന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സഹായധനമായ മൂന്നു ലക്ഷം രൂപ സാമൂഹ്യ പ്രവർത്തകനായ അസ്ലം ചെറുവാടി പരേതന്റെ പിതാവിന് കൈമാറി.

പരിപാടിയിൽ കെഐജി കുവൈത്ത് ദാറുൽ ഖുർആൻ യൂണിറ്റ് മെംബർ അബ്ദുന്നാസർ, സാമൂഹ്യ പ്രവർത്തകരായ എൻജിനിയർ യാസർ അറഫാത്ത്, അബ്ദുൽ ജലീൽ, അബ്ദുൽ ബാസിത്ത്, കെ.കെ. അഷ്റഫ് എന്നിവർ സംബന്ധിച്ചു.

വിവരങ്ങൾക്ക്: www.orumakuwait.com

റിപ്പോർട്ട്: സലിം കോട്ടയിൽ