എസ്കെഎസ്എസ്എഫ് ഗ്ലോബൽ മീറ്റ്: ബഹറിൻ പ്രതിനിധി സംഘം പുറപ്പെട്ടു
Saturday, October 15, 2016 6:42 AM IST
മനാമ: അബുദാബിയിൽ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാൻ ബഹറിനിൽ നിന്നുള്ള പ്രതിനിധി സംഘം പുറപ്പെട്ടു.

എസ്കെഎസ്എസ്എഫ് ബഹറിൻ പ്രസിഡന്റ് ഉമറുൽ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് ബഹറിനിൽ നിന്നും യാത്ര തിരിച്ചത്.

സമസ്ത ബഹറിൻ കേന്ദ്ര ആസ്‌ഥാനമായ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത ബഹറിൻ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

വിവിധ രാഷ്ര്‌ടങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പിൽ എസ്കെഎസ്എസ്എഫ് കേരള സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സാഹിബ് എന്നിവരടക്കമുള്ള പ്രമുഖർ സംബന്ധിക്കുന്നുണ്ട്.