ഉംറ്റാറ്റയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ 15, 16 തീയതികളിൽ
Friday, October 14, 2016 6:15 AM IST
ഉംറ്റാറ്റാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഒക്ടോബർ 15, 16 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾ ഫാ.വിജിൽ കിഴക്കരക്കാട്ടിന്റെയും ഫാ.സുബീഷ് കളപ്പുരക്കലിന്റേയും പ്രധാന കാർമികത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

15ന് (ശനി) വൈകുന്നേരം നാലിന് ഫാ. സുബീഷ് കളപ്പുരയ്ക്കലിന്റെ ധ്യാനത്തെതുടർന്ന് ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാർഥനകളും സ്നേഹവിരുന്നും നേർച്ചവിതരണംവും നടക്കും.

16ന് (ഞായർ) രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും.

ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിശുദ്ധ അൽഫോൻസാമ ജീവിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ വിവിധ സ്‌ഥലങ്ങളിൽ നിന്നും വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകൾ പെരുന്നാളിൽ പങ്കെടുക്കാറുണ്ട്.

റിപ്പോർട്ട്: കെ.ജെ.ജോൺ