ഷട്ടർ അറേബ്യ–റിയാദ് ടാക്കീസ് ഓണാഘോഷം
Friday, October 14, 2016 6:14 AM IST
റിയാദ്: പ്രമുഖ പ്രവാസി ജീവകാരുണ്യ സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസും റിയാദിലെ പ്രവാസി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഷട്ടർ അറേബ്യയും ചേർന്ന് വിവിധ പരിപാടികളോടെ പൊന്നോണം– 2016 ആഘോഷിച്ചു. ഓണസദ്യയോടെ ആരംഭിച്ച പരിപാടികൾ നീന്തൽ മത്സരത്തോടെയാണ് സമാപിച്ചത്.

സാംസ്കാരിക സമ്മേളനം എൻആർകെ ഫോറം കൺവീനർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂരജ് പാണയിൽ, വി.പി. ഇസ്ഹാഖ്, ഷിബു പത്തനാപുരം, ബഷീർ പാങ്ങോട്, ക്ലീറ്റേർസ്, അലി ആലുവ, നവാസ് ഓപ്പീസ്, എടവണ്ണ സുനിൽ ബാബു, അഭിലാഷ് മാത്യു. തുടങ്ങിയവർ സംസാരിച്ചു.

മാത്യു ശുമൈസി, ഷക്കീബ് കൊളക്കാടൻ, നാസർ നാഷ്കോ, ബാബു കൊടുങ്ങല്ലൂർ, നാസർ കല്ലറ, ദീപക് കലാനി, ലത്തീഫ് എരമംഗലം, ഫൈസൽ കൊണ്ടോട്ടി, ബേബി കുര്യച്ചൻ, ഷാജി പാനൂർ, മുജീബ് കായംകുളം തുടങ്ങിയവരും പങ്കെടുത്തു. ഷാൻ പരീദ്, ജലീൽ കൊച്ചിൻ, അജിത് കുമാർ, സുരേഷ് കുമാർ, പാട്രിക് ജോസഫ്, ശങ്കർ കേശവൻ, ഷഫീഖ് പെരുമ്പാവൂർ, ഷഫീഖ് സലിം, സാജിത് കാൻ, ശിശിര അഭിലാഷ്, ബാബു കൈപ്പഞ്ചേരി, ലിൻസു, ഹരിമോൻ, മജു അഞ്ചൽ എന്നിവർ വിവിധ കലാപാരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ സൈനികർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള ഓണപൂക്കളം വേറിട്ട കാഴ്ചയായി. ചാക്ക് റെയ്സ്, കസേര കളി, വടംവലി തുടങ്ങിയ നാടൻ കായിക മത്സരങ്ങളും നടന്നു.

പരിപാടികൾക്ക് ഷൈജു പച്ച, ഡൊമിനിക് സാവിയോ, അനിൽ കുമാർ തംബുരു, അഷ്റഫ്, സിജോ, രാജീവ് മൂരൂർ, ശ്യാം രാജഗോപാലൻ, മജീദ് കൊടുവള്ളി, ഷാനു, നവാസ്, സനൂപ് രയരോത്ത്, രാജേഷ് രാജ്, ഷാജഹാൻ ഷിഫ തുടങ്ങിയവർ നേതൃത്വം നൽകി. അൻവർ സാദിഖ് സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ