അഞ്ചാമത് ക്ലാപ്പ് വോളിബോൾ മത്സരങ്ങൾ ഒക്ടോബർ 15–ന്
Friday, October 14, 2016 2:10 AM IST
ബാൾട്ടിമോർ: മേരിലാന്റിലെ ബാൾട്ടിമോറിൽ പ്രവർത്തിച്ചുവരുന്ന ‘ക്ലാപ്പ് വോളിബോളിന്റെ’ അഞ്ചാംവർഷ മത്സരങ്ങൾ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാൾട്ടിമോർ കൗണ്ടിയിലെ സ്റ്റേഡിയത്തിൽ വച്ചു ഒക്ടോബർ 15–നു നടത്തപ്പെടും.

ഒന്നാംപാദ മത്സരങ്ങൾ ഒക്ടോബർ രണ്ടാംതീയതി പര്യവസാനിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്‌ഥലങ്ങളിൽ നിന്നു മുപ്പതിൽപ്പരം ടീമുകൾ മത്സരിക്കുന്നു. ഒന്നാം സമ്മാനം ഫലകവും 4,000 ഡോളറും, രണ്ടാം സമ്മാനം ഫലകവും 2000 ഡോളറും, മൂന്നാം സമ്മാനം ഫലകവും 1000 ഡോളറുമായിരിക്കും. കൂടാതെ വ്യക്‌തിഗതമായ അനേകം സമ്മാനങ്ങളും വിതരണം ചെയ്യപ്പെടും.

അന്നേദിവസം വൈകുന്നേരം ആറിനു കൊളംബിയയിൽ വച്ചു നടക്കുന്ന സംഗമത്തിൽ പ്രശസ്ത നർത്തകിയും നൃത്തസംവിധായകയുമായ ദീപാ അയ്യങ്കാർ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും. പ്രമുഖ ഗായികമാരായ അനിത, ടസ്കീൻ എന്നിവരുടെ സംഗീത പ്രകടനവുമുണ്ടായിരിക്കും. മേരിലാന്റിലെ കൊളംബിയയിലുള്ള ഇന്റർഫെയ്ത്ത് സെന്ററാണ് ഈ കലോത്സവത്തിനു വേദിയാവുക. ഫിലാഡൽഫിയയിലെ സ്പൈസസ് ഗാർഡൻ, ബാൾട്ടിമോർ പാരഡൈസ് ഇന്ത്യ എന്നിവർ വിളമ്പുന്ന വിപുലമായ അത്താഴവിരുന്നോടെ പരിപാടികൾക്ക് തിരശീല വീഴും. കൂടുതൽ വിവരങ്ങൾക്ക്: clapvolleyball.com മോഹൻ മാവുങ്കൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം