ശ്രീരാഗം 2016: നവംബർ 24ന്
Wednesday, October 12, 2016 7:07 AM IST
മസ്കറ്റ്: ഒമാനിലെ സലാല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹംദാൻ മണി എക്സ്ചേഞ്ചും ഫെഡറൽ ബാങ്കും സഹകരിച്ച് കേരളപിറവിയോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിനെ ഉൾപ്പെടുത്തി ‘ശ്രീരാഗം 2016’ എന്ന പേരിൽ സംഗീത പരിപാടി നടത്തുന്നു. നവംബർ 24ന് (വ്യാഴം) കുറം ആംഫി തീയറ്ററിലാണ് പരിപാടി.

സാജു നവോദയയുടെ (പാഷാണം ഷാജി) നേതൃത്വത്തിൽ കോമഡിയും ആര്യ രോഹിത്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, അശ്വതി അശോക്, ഉല്ലാസ് പന്തളം, ഷിബു ലബാൽ, പ്രശാന്ത് കാഞ്ഞിരമറ്റം തുടങ്ങിയവരും ശ്രീലക്ഷ്മി ശ്രീകുമാർ ഉൾപ്പെടെയുള്ളവർ മസ്കറ്റിൽ നിന്നും പരിപാടിയിൽ പങ്കെടുക്കും. ക്ലാപ്സ് ഇവന്റസ് ആണ് പരിപാടിയുടെ സംഘാടകർ.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ ഹംദാൻ എക്സ്ചേഞ്ചിന്റെ മസ്കറ്റിലെ 20 ശാഖകളിൽ നിന്നും സലാലയിലെ ശാഖകളിൽ നിന്നും പണമയക്കുന്നവർക്ക് സൗജന്യമായി നൽകുമെന്ന് കമ്പനി റീജണൽ മാനേജർ ടി.കെ. രജിത് പറഞ്ഞു.

വിവരങ്ങൾക്ക്: 94107530, 99762854.

റിപ്പോർട്ട്: സേവ്യർ കാവാലം