ഷിക്കാഗോ ആർച്ച് ബിഷപ് കർദിനാൾ പദവിയിലേക്ക്
Wednesday, October 12, 2016 5:07 AM IST
ഷിക്കാഗോ: ഷിക്കാഗോ ആർച്ച് ബിഷപ് ബ്ലാസി കപ്പിച്ച് അടക്കം മൂന്നുപേര ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. ഇന്ത്യാന പോലീസ് ആർച്ച് ബിഷപ് ബില്യം ടോബിൻ, ഡാളസ് ബിഷപ് കെവിൻ ഫാരൽ എന്നിവരാണ് മറ്റു രണ്ടു പേർ. മൂന്നു പേരുടെയും സ്‌ഥാനാരോഹണം നവംബർ 19ന് വത്തിക്കാനിൽ നടക്കും.

ഒക്ടോബർ ഒമ്പതിനായിരുന്നു ഷിക്കാഗോ ആർച്ച് ബിഷപ്പിന്റെ സ്‌ഥാനാരോഹണ പ്രഖ്യാപനം നടന്നത്. മറ്റു രണ്ടുപേരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

2014 ൽ ആണ് കുക്കു, ലേക്ക് കൗണ്ടിയിലെ 2.2 മില്യൺ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ സ്‌ഥാനത്തേയ്ക്ക് ബ്ലസിയെ ആർച്ച് ബിഷപ്പായി നിയമിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ആർച്ച് ബിഷപ് ബ്ലാസിയെന്ന് ഷിക്കാഗോ മേയർ റഹം ഇമ്മാനുവൽ പറഞ്ഞു. കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടാലും അടുത്ത രണ്ടു വർഷം കൂടി ഷിക്കാഗോയിൽ തുടരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ