ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജിസിസി മമ്മൂട്ടി ഫാൻസ്
Wednesday, October 12, 2016 5:02 AM IST
കുവൈത്ത്: മമ്മൂട്ടി ഫാൻസ് ജിസിസി (കുവൈത്ത്, യുഎഇ, ഖത്തർ ആൻഡ് ബഹറിൻ) മമ്മൂക്കക്ക് പിറന്നാൾ സമ്മാനമായി അടിമാലി ബേബിയാർ ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുക്കാനുള്ള വാഗ്ദാന പത്രം സമർപ്പിച്ചു.

മമ്മൂട്ടി ഫാൻസ് കുവൈത്തിന്റെ സാരഥിയായ മനാഫ് മനു ആദ്യ ഗഡു ആയ രണ്ടു ലക്ഷം രൂപയും സമ്മത പത്രവും കൈമാറി. നവജ്യോതി കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ശാന്തിഗിരി ആശ്രമത്തിൽ സെപ്റ്റംബര് അഞ്ചിന് ഏർപ്പെടുത്തിയ പുരസ്കാര ചടങ്ങിലായിരുന്നു സമ്മദ പത്രവും രണ്ടു ലക്ഷം രൂപയുടെ ചെക്കും കൈമാറിയത്. ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ കരു ജയസൂര്യയിൽ നിന്നും മമ്മൂക്ക പുരസ്കാരം ഏറ്റുവാങ്ങി.

റിപ്പോർട്ട്: സലിം കോട്ടയിൽ