കരുണാ ചാരിറ്റീസ് ഫണ്ട് റെയ്സിംഗ് സമ്മേളനം വൻ വിജയമായി
Wednesday, October 12, 2016 1:01 AM IST
എഡിസൺ, ന്യുജഴ്സി: സേവനത്തിന്റെ 22 വർഷങ്ങൾ പിന്നിടുകയും വിവിധ രാജ്യങ്ങളിലായി നിരവധി പേർക്കു തുണയാകുകയും ചെയ്ത കരുണാ ചാരിറ്റീസിന്റെ ഇരുപത്തിമൂന്നാമത് ഫണ്ട് റെയ്സിംഗ് സമ്മേളനത്തിൽ കാരുണ്യത്തിന്റെ കൈത്തിരികളുമായി നിരവധി പേർ പങ്കെടുത്തു.

മില്യനുകൾ സമാഹരിച്ച് അശരണർക്ക് സഹായമെത്തിക്കാൻ വനിതകളുടെ സാരഥ്യത്തിൽ ആരംഭിച്ച സംഘടനയ്ക്ക് കഴിഞ്ഞത് അഭിമാനകരമാണെന്നു മുഖ്യാതിഥി സൗത്ത് ഏഷ്യൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസസ് എക്സിക്യൂട്ടിവ് ഡയറക്ടർ സുധാ ആചാര്യ ചൂണ്ടിക്കാട്ടി. മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ പത്നി ലേഖാ ശ്രീനിവാസന്റെ നേത്രുത്വത്തിലാണ് സംഘടന രുപം കൊണ്ടത്.



സെക്രട്ടറി ഡോ. സ്മിതാ മനോജ് ആയിരുന്നു എംസി. വൈസ് പ്രസിഡന്റ് റോസാമു താഞ്ചൻ സ്വാഗതം ആശംസിച്ചു. ജിയ വിൻസന്റ് പ്രാർഥനാ ഗാനമാലപിച്ചു. തുടന്നു മുഖ്യാതിഥിയും ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.

പ്രസിഡന്റ് സാറാമ്മ തോമസിന്റെ പ്രസംഗത്തിൽ സംഘടയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ചറ്റങ്ങിൽ സൂവനീറും പ്രകാശനം ചെയ്തു. തുടർന്ന് മിത്രാസിന്റെ കലാപരിപാടികൾ അരങ്ങേറി.

ഡിന്നറോടും റാഫിൾ നറുക്കെടുപ്പോടും കൂടി പരിപാടികൾ സമാപിച്ചു. ട്രഷറർ ഡോ. ലുലു തോമസ്, ജോ. സെക്രട്ടറി പ്രേമ ആന്ദ്രപ്പള്ളിയാൽ, ജോ. ട്രഷറർ സുപ്രഭാ നായർ,മുൻ പ്രസിഡന്റ് ഷീല ശ്രീകുമാർ, ഡോ. പ്രസീല പരമേശ്വരൻ, തുടങ്ങിയവർ നേത്രുത്വം നൽകി.